ബെംഗളൂരു: എം.എസ് സുബ്ബലക്ഷ്മിയുടെ മകളും വിഖ്യാത സംഗീതജ്ഞയുമായ രാധ വിശ്വനാഥന്‍ (83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സുബ്ബലക്ഷ്മിയുടെ മകൾ എന്നതിലുപരി പതിറ്റാണ്ടുകളോളം കച്ചേരികളിൽ സുബ്ബലക്ഷ്മിയുടെ സന്തത സഹചാരിയായിരുന്നു രാധ വിശ്വനാഥൻ. അഞ്ചു പതിറ്റുണ്ടിലേറെക്കാലം അവർ ഇന്ത്യയിലും പുറത്തും പല വേദികളിലായി എം.എസിനെ അനുഗമിച്ചിട്ടുണ്ട്.

ഗോപിചെട്ടിയപാളയത്ത് 1934ലാണ് രാധ വിശ്വനാഥന്‍ ജനിച്ചത്. അമ്മയാണ് തന്റെ ലോകമെന്നും സംഗീതത്തില്‍ മാത്രമല്ല തന്റെ ജീവിതത്തലും വഴികാട്ടി അമ്മയാണെന്നും രാധ വിശ്വനാഥന്‍ പല തവണ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സദാശിവം ആണ് അച്ഛൻ. മക്കൾ:  വി ചന്ദ്രശേഖർ , വി.ശ്രീനിവാസൻ. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് ബെംഗളൂരുവില്‍ നടക്കും 

Content Highlights : Radha Viswanathan Daughter Of M S Subbulakshmi died