കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിങ് സുരേഷ് ​ഗോപി 61-ാം ജന്മദിനമാഘോഷിച്ചത്. സിനിമാ രം​ഗത്തുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയത്.

ഇപ്പോഴിതാ നടി രചന നാരായണൻ കുട്ടി പങ്കുവച്ച വ്യത്യസ്തമായ ആശംസയാണ് ശ്രദ്ധ നേടുന്നത്. ഒരു നൃത്താവിഷ്കാരമാണ് സുരേഷ് ​ഗോപിക്ക് ആദരമായി രചന അവതരിപ്പിച്ചിരിക്കുന്നത്. 
  
സുരേഷ് ​ഗോപി പ്രധാന കഥാപാത്രമായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിലെ നീ വാ എൻ ആറുമുഖാ എന്ന ഗാനത്തിനാണ് രചന ന‍ൃത്താവിഷ്‍കാരം ഒരുക്കിയിരിക്കുന്നത്. രചന തന്നെയാണ് കൊറിയോഗ്രാഫിയും ചെയ്‍തിരിക്കുന്നത്. 

സിനിമയിൽ ചിത്രയും കാർത്തികും ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനം ശ്രുതി ചന്ദ്രശേഖറും ഉദയ് ശങ്കർ ലാലുമാണ് കവർ വേർഷനായി പാടിയിരിക്കുന്നത്. 

Content highlights : Rachana Narayanankutty dance Tribute To Suresh Gopi on his birthday