താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ വിമർശനങ്ങൾക്ക് മറുപടിയുമായി നടി രചന നാരായണൻകുട്ടി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് രചന. 

ഉദ്ഘാടന വേദിയിൽ സംഘടനയിലെ വനിത അംഗങ്ങൾക്ക് കസേര നൽകിയില്ല എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഉദ്ഘാടന ശേഷം പുരുഷ താരങ്ങൾ വേദിയിൽ കസേരയിൽ ഇരിക്കുകയും എക്സിക്യൂട്ടീവ് അം​ഗങ്ങളായ രചനയും ഹണി റോസും വേദിക്കരികിൽ  നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. 

ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന കുറിക്കുന്നു. ഒരു എക്സിക്യൂട്ടീവ് മീറ്റിംഗിനിന് ശേഷം പകർത്തിയ ചിത്രം പങ്കുവച്ചാണ് രചനയുടെ കുറിപ്പ്. ചിത്രത്തിൽ ഹണി റോസും രചനയും മാത്രം ഇരിക്കുകയും ബാക്കി അം​ഗങ്ങളെല്ലാം നിൽക്കുകയുമാണ്.

രചനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ സ്ത്രീവിദ്വേഷി എന്ന് ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫെ്സ്ബുക്ക് പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. ബുദ്ധിശൂന്യം എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

സ്നേഹം
രചന നാരായണൻകുട്ടി

ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ...

Posted by Rachana Narayanankutty on Monday, 8 February 2021

Content Highlights : Rachana Narayanakutty On Amma Meeting Criticisms trolls controversy