മുംബൈ: രാമായണം പരമ്പരയിൽ രാവണയായി ശ്രദ്ധനേടിയ നടന്‍ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. രാമായണത്തിൽ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. അരവിന്ദ് ത്രിവേദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.

'ഈ കോവിഡ് ഭീതിയ്ക്കിടെ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത പ്രചരിക്കുകയാണ്.  അത് തെറ്റാണ്, വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. ദൈവാനുഗ്രഹത്താല്‍ അരവിന്ദ് ജി സുഖമായിരിക്കുന്നു'-സുനിൽ ലാഹിരി കുറിച്ചു. 

Content Highlights: Raavan Actor Arvind Trivedi Not Dead, Ramayan Co-Star Sunil Lahri slams fake news