ടി റാഷി ഖന്നയ്ക്കെതിരേ ​ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസെെനറും നടിയുമായ ശ്രീരാപക. രാം ​ഗോപാൽ വർമ സംവിധാനം ചെയ്ത നേക്കഡ് എന്ന ചിത്രത്തിലെ നായിക കൂടിയായ ശ്രീരാപക ഒരു അഭിമുഖത്തിനിടെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. 

കോളേജിൽ  ഒന്നാംസ്ഥാനം നേടി വിജയിച്ച വിദ്യാർഥിനി എന്ന നിലയിൽ ഇത്തരം അനുഭവമുണ്ടായത് ഉൾക്കൊള്ളാനായില്ലെന്നും ശ്രീരാപക പറയുന്നു. 2016 ൽ പുറത്തിറങ്ങിയ സുപ്രീം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയതെന്ന് ഇവർ പറയുന്നു.

''സുപ്രീമിൽ ഞാൻ കോസ്റ്റ്യൂം ഡിസെെനറായി പ്രവർത്തിക്കുമ്പോഴാണ് സംഭവം നടന്നത്. ഒരു ദിവസം എന്നെ രാവിലെ മൂന്ന് മണിക്ക് വിളിച്ച് സാരിയുടിപ്പിക്കാൻ ചെല്ലണമെന്ന് റാഷി പറഞ്ഞു. ആ സെറ്റിൽ നൂറ്റിയൻപതോളം ആളുകളുണ്ടായിരുന്നു. അവിടെ സ്ത്രീകളുമുണ്ട്. കോസ്റ്റ്യൂം ഡിസെെനറായ ഞാൻ തന്നെ നേരിട്ട് പോയി സാരി ഉടുപ്പിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് മനസ്സിലായില്ല. കാരണം അവരെ ആരെയെങ്കിലും വിളിച്ചാൽ അവർ ചെയ്തു കൊടുക്കുമായിരുന്നു. മാത്രമല്ല മണിക്കൂറുകളോളം എന്നോട് കാത്ത് നിൽക്കുവാനും പറഞ്ഞു. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യമായിരുന്നു അത്. മാനസികമായി എന്നെ വിഷമിപ്പിച്ചു. സൂപ്പർതാരമാണെന്ന് സ്വയം ധരിച്ചു വച്ചതിന്റെ അഹങ്കാരമാണവർക്ക്''- ശ്രീരാപക പറഞ്ഞു.

Content Highlights: Raashi Khanna, Sri Rapaka is a fashion designer costume design allegation against actress