ചെന്നൈ : നടന്‍ കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര്‍ രഘുനാഥന്‍ (79) അന്തരിച്ചു. ചെന്നൈയിലാണ് അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം. സംസ്‌കാരം വെള്ളിയാഴ്ച കെ കെ നഗറില്‍.

1975ല്‍ രഘുനാഥന്‍ നിര്‍മ്മിച്ച പട്ടാംപൂച്ചി എന്ന സിനിമയിലൂടെയാണ് കമല്‍ഹാസന്‍ നായകനായി രംഗപ്രവേശം കുറിക്കുന്നത്. അതുവരെ ബാലതാരമായാണ് നടന്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ജയചിത്ര ആയിരുന്നു ചിത്രത്തിലെ നായിക. നാഗേഷ്, വി കെ ആര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

മറക്കാത കാട് ആണ് രഘുനാഥന്‍ ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം.

Content Highlights : R Raghunathan producer who introduced Kamal Hassan as hero passes away pattampoochi movie