പ്രായം കുറഞ്ഞ നായികമാർക്കൊപ്പം റൊമാൻസിനില്ല; ഇനി പ്രായത്തിനനുസരിച്ച റോളുകൾ മാത്രം- മാധവൻ


പ്രായം കുറഞ്ഞ നായികമാർക്കൊപ്പം ഇനി പ്രണയരം​​ഗങ്ങളിൽ അഭിനയിക്കാനില്ലെന്നും പ്രായത്തിനനുസരിച്ചുള്ള റോളുകൾ മാത്രമേ ചെയ്യൂ എന്നുമാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്.

മാധവൻ | ഫോട്ടോ: എ.എഫ്.പി

വെള്ളിത്തിരയിലും പുറത്തും ഏറെ ആരാധകരുള്ള താരമാണ് മാധവൻ. അലൈ പായുതേ പോലുള്ള ചിത്രങ്ങളിൽ റൊമാന്റിക് ഹീറോയായും വിക്രം വേദ പോലുള്ള ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായുമെല്ലാം മാഡി തിളങ്ങി. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനരം​ഗത്തേക്കും കടന്ന അദ്ദേഹമിപ്പോൾ സുപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ്.

പ്രായം കുറഞ്ഞ നായികമാർക്കൊപ്പം ഇനി പ്രണയരം​​ഗങ്ങളിൽ അഭിനയിക്കാനില്ലെന്നും പ്രായത്തിനനുസരിച്ചുള്ള റോളുകൾ മാത്രമേ ചെയ്യൂ എന്നുമാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പ്രായത്തിന് ചേരുന്ന വിധം തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ പ്രണയരം​ഗങ്ങൾ അഭിനയിക്കും. വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യത്തേക്കുറിച്ച് പറഞ്ഞത്.

"സിനിമാ വ്യവസായത്തെക്കുറിച്ച് ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ലെന്ന് എന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ മനസ്സിലാക്കി. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പിന്തുടർന്നത്. എനിക്ക് ഒരു നടനാകാൻ ആഗ്രഹമില്ലായിരുന്നു. എന്റെ കുടുംബത്തിൽ നിന്ന് ഒരാൾപോലും സിനിമയിൽ ഉണ്ടായിരുന്നില്ല, എനിക്ക് ആരെയും അറിയില്ലായിരുന്നു, പക്ഷേ ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. ഞാൻ എന്തെങ്കിലും ശരിയായി ചെയ്തിരിക്കണം". അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രമാണ് മാധവന്റേതായി ഇനി വരാനിരിക്കുന്നത്. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയിൽ പുറത്തിറങ്ങും.

Content Highlights: R Madhavan, Madhavn on doing romance young girls' on screen

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented