അഭിമാനമായി റോക്കട്രി -ദ നമ്പി ഇഫക്ട് കാന്‍ ഫെസ്റ്റില്‍


റോക്കട്രി -ദ നമ്പി ഇഫക്ടിന്റെ അണിയറപ്രവർത്തകർ കാനിൽ

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കയ്യടികള്‍ ഏറ്റുവാങ്ങി ആര്‍ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ജീവചരിത്ര സിനിമയാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ചു.

ജീവിതം തന്നെ പോരാട്ടമാക്കി, നിയമത്തിനും കാലത്തിനും മുന്നില്‍ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞന്‍ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം സിനിമകളുടെ
സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ27th ഇന്‍വെസ്റ്റ്‌മെന്റ്‌സും നിര്‍മാതാക്കളാണ്.

റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ പറയുന്നു; 'നമ്പി നാരായണന്റെ ജീവിതം ലോകം അറിയണം. അതുകൊണ്ട് തന്നെയാണ്. ചിത്രം നിര്‍മിക്കുന്നതിന് തയ്യാറായത്. വലിയ സന്തോഷം നല്‍കുന്നതാണ്റോക്കട്രിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.''

റോക്കട്രി ദി നമ്പി എഫക്ടിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നടന്‍മാരായ ഷാരൂഖ് ഖാനും സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

Content Highlights: Rocketry: The Nambi Effect, Nambi Narayanan, R Madhavan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022

Most Commented