ന്ന് ആഗസ്റ്റ് 15, ഇന്ത്യ സ്വതന്ത്രമായതിന്റെ വാര്‍ഷികം. സ്വാതന്ത്ര്യദിനാശംസകളുടെ പ്രവാഹമാണ് സാമൂഹിക മാധ്യമങ്ങളിലും. അതിനിടെ നടന്‍ ആര്‍.മാധവന്‍ പങ്കുവച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പരമ്പരാഗത വേഷത്തിലുള്ള ചിത്രമാണ്  മാധവന്‍ പങ്കുവച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് പുറമെ ആവണി അവിട്ടം, രക്ഷാബന്ധന്‍ ആശംസകള്‍ നേരുന്നിരിക്കുകയാണ് താരം. ലോകമെമ്പാടുമുള്ളവര്‍ക്കും ഐശ്വര്യവും സമ്പത്ത് സമൃദ്ധിയുമുണ്ടാകട്ടെ എന്ന് മാധവന്‍ കുറിച്ചു. മാധവന്റെ മകനും പിതാവും ചിത്രത്തിലുണ്ട്. ഇവരും പരമ്പരാഗതമായ വേഷമാണ് ധരിച്ചിരിക്കുന്നത്. 

madhavan

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി; ദ നമ്പി എഫക്ട് ആണ് മാധവന്റെ പുതിയ ചിത്രം. മാധവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്രാനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Content Highlights: R Madhavan Instagram post wishing Independence day, Avani Avittam, Raksha Bandhan