ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലി ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോര്‍ക്കിലെ ഏഴംഗ കോടതി കണ്ടെത്തി.

തന്റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും. സംഗീതരംഗത്തെ തുടക്കാക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയത്.

പെണ്‍വാണിഭമടക്കം കെല്ലിക്കെതിരേ ചുമത്തിയിരുന്ന ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.

സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങള്‍.

ആറാഴ്ചയിലേറെ നീണ്ടുനിന്ന വിചാരണയില്‍ പരാതിക്കാരായ ഒമ്പത് സ്ത്രീകളും രണ്ടു പുരുഷന്മാരും കെല്ലിയുടെ കുറ്റകൃത്യങ്ങള്‍ വിവരിച്ചു.

ജീവപര്യന്തം തടവുശിക്ഷയാകും കെല്ലിക്ക് ലഭിക്കുകയെന്നാണ് സൂചന. മേയ് നാലിനാണ് വിധി പ്രഖ്യാപനം.

Content Highlights: R. Kelly American singer found guilty in sex trafficking trial, gets 20 years imprisonment