'പ്യാലി' ആര്‍ട്ട് മത്സരത്തില്‍ പങ്കെടുത്ത് 14 ജില്ലകളിലേയും കുട്ടികള്‍


സിനിമയുടെ പ്രചരണ പരിപാടിയിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും കൂട്ടികൾക്കൊപ്പം

അഞ്ചു വയസുകാരിയായ കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമാണ് പ്യാലി. ചിത്രം ജൂലൈ 8ന് തീയേറ്ററില്‍ എത്തുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 14 ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ ഇന്ന് പ്യാലി ആര്‍ട് മത്സരം സംഘടിപ്പിച്ചു. വിജയികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസ് സമ്മാനങ്ങളാണ്. കേരളത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ആയിരുന്നു മത്സരം. മികച്ച പ്രതികരണമായിരുന്നു കുട്ടികളുടെ ഭാഗത്ത് നിന്ന് പ്യാലി ആര്‍ട്ട് മത്സരത്തിന് ലഭിച്ചത്.

ആര്‍ട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഈ ചിത്രം പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിട പറഞ്ഞകന്ന അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്.

ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറര്‍ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍ - ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനില്‍ കുമാരന്‍, വരികള്‍ - പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് - അജേഷ് ആവണി, പി. ആര്‍. ഒ - പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്‌സ് - WWE, അസോസിയേറ്റ് ഡയറക്ടര്‍ - അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ് - ശ്രീക് വാരിയര്‍, ടൈറ്റില്‍സ് - വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ - സ്‌പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ - വിഷ്ണു നാരായണന്‍.

Content Highlights: Pyali Film, arts competition, Children Film

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented