മുംബെെ: സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയിൽ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 

രജത് മുഖർജിയുടെ നിര്യാണത്തിൽ മനോജ് ബാജ്പേയി,  അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Content Highlights: Director Rajat Mukherjee passed away, Pyaar Tune Kya Kiya, The Road Movies