ലയാള സിനിമയിലെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്ധു. 

തെലുങ്കു സിനിമയിലെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്ന് പറഞ്ഞു. 

സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. അവസാനമായി കണ്ട മലയാളം ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ദുല്‍ഖറിനെ ഇഷ്ടമാണ്. ഓ.കെ കണ്‍മണിയും കണ്ടിരുന്നു (മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രം)- സിന്ധു പറഞ്ഞു.

Content Highlights: pv sindhu says dulquer salmaan, is her favorite, malayalam actor, Club fm interview, badminton star