തമിഴിൽ അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ‘പുത്തം പുതു കാലൈ’ എന്ന ആന്തോളജി ഫിലിം ഓടിടി റിലീലിനൊരുങ്ങുന്നു. ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 16 ന് റിലീസ് ചെയ്യും. .പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അഞ്ച് ചിത്രങ്ങളും പൂർത്തീകരിച്ചിരിക്കുന്നത്.

ആന്തോളജിയിലെ ‘ഇളമൈ ഇദോ ഇദോ’ എന്ന ചിത്രം സംവിധാനം ചെയ്തത് സുധ കൊങ്കാരയാണ്. ഒടിടി റിലീസിന് തയ്യാറെടുത്തിരിക്കുന്ന സൂര്യ ചിത്രം‘സുരാരൈ പോട്ര്’ എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സുധ. ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

‘അവളും നാനും’ എന്ന ചിത്രം ഒരുക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. എം എസ് ഭാസ്കർ,റിതു വർമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

‘കോഫി, എനിവൺ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുഹാസിനി മണിരത്നമാണ്. അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

രാജീവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ‘റീയൂണിയൻ’ എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും പ്രധാന കഥാപാത്രങ്ങളാകുന്ന റീയൂണിയൻ സംവിധാനം ചെയ്യുന്നത് രാജീവ് മേനോൻ ആണ്. 

 ‘മിറാക്കിൾ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനേതാക്കൾ.

‌Content Highlights : Putham Pudhu Kaalai anthology movie by Suhasini Rajeev Menon Karthik Subbaraj Goutham Vasudev Menon Sudha Kongara to release on Amazon Prime