പുഷ്പ - ദി റൂളിന്റെ അപ്‌ഡേറ്റ് വേണം; ബാനറുമായി തെരുവിലിറങ്ങി ആരാധകര്‍


തങ്ങള്‍ക്ക് ചിത്രത്തിന്റെ അപ്‌ഡേറ്റ് വേണമെന്നാവിശ്യപ്പെട്ട ബാനററുകളുമായി തെരുവിലേക്കിറങ്ങിയിരിക്കയാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നും അല്ലു അര്‍ജുന്റെ ആരാധാകര്‍.

അല്ലു അർജുൻ, പുഷ്പ 2 അപ്ഡേറ്റ് വേണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ ആരാധകർ | ഫോട്ടോ: www.instagram.com/kubabrozek/, twitter.com/rameshlaus

ലോകത്താകമാനമുള്ള അല്ലു ആരാധാകരെ ഇളക്കി മറിച്ച പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ ദി റൂളിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കാന്‍ ഇരിക്കേ, ലോകത്തിന്റെ പല ഭാഗത്തുള്ള താരത്തിന്റെ ആരാധകര്‍ തങ്ങള്‍ക്ക് ചിത്രത്തിന്റെ അപ്‌ഡേറ്റ് വേണമെന്നാവശ്യപ്പെട്ട് ബാനറുകളുമായി തെരുവിലേക്കിറങ്ങിയിരിക്കയാണ്.

കേരളം, കർണാടക, മഹാരാഷ്ട്ര, യു.എ.ഇ, എന്നിവിടങ്ങളിലെ അല്ലുവിന്റെ ആരാധാകരാണ് ബാനർ പിടിച്ച് തെരുവിലിറങ്ങിയത്. ചിത്രം സിനിമാ ട്രാക്കർ രമേശ് ബാലയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.



കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ലുക്ക് ടെസ്‌റ്റോടെ ചിത്രീകരണം ആരംഭിച്ചെങ്കിലും, ഡിസംബര്‍ മാസത്തിലേ ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ട് തുടങ്ങൂ. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബാ ബ്രോസെക്ക് സെറ്റിലെ ഒരു ചിത്രം സാഹസികതയുടെ ആരംഭമെന്ന് തലക്കെട്ടോടെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിപ്പിച്ചത് ഫഹദിന്റെയും അല്ലുവിന്റെയും പ്രശ്‌നത്തോടെ ആയിരുന്നു. ഇതായിരിക്കും രണ്ടാം ഭാഗത്തിന്റെ തീം.

ചിത്രത്തിന്റെ ആദ്യ ഭാഗത്തെ തഗ്ഗ് ഡയലോഗ് തഗ്ഗേദേ ലേ എന്നായിരുന്നു എങ്കില്‍ രണ്ടാം ഭാഗത്തില്‍ അത് '' അസലു തഗ്ഗേദേ ലേ '' എന്നാണ്. എല്ലാം പോസിറ്റീവ് ആകും എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആവേശത്തിലാണ്, അത് നിങ്ങള്‍ക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു - അല്ലു തന്റെ ആരാധകരോട് പറഞ്ഞു.

Content Highlights: pushpa movie fans on road with banner for movie updation, pushpa 2 update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented