നടൻ ഫഹ​ദ് ഫാസിലിന് ജന്മദിനാശംസകളുമായി പുഷ്പ ടീം. ചിത്രത്തിലെ ഫഹദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ആശംസകൾ നേർന്നത്.

'തിന്മ മുൻപ് ഇത്രയും അപകടകരമായിരുന്നില്ല..' എന്ന ടാ​ഗ്ലെെനോടെയാണ് പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. അഴിമതിക്കാരനായ പോലീസുകാരന്റെ വേഷമാണ് പുഷ്പയിൽ ഫഹദ് ചെയ്യുന്നത്.

സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുനാണ് നായകൻ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights: pushpa movie fahadh faasil character poster allu arjun sukumar movie