
Allu Arjun In Pushpa
റിലീസ് ചെയ്ത ആദ്യദിനം തന്നെ മാസ്റ്ററിന്റേയും സ്പൈഡർമാന്റേയും റെക്കോർഡ് തകർത്തെറിഞ്ഞ് പുഷ്പ. കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസർ എന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. 71 കോടിയാണ് ലോകമെമ്പാടുമുള്ള റിലീസ് കൊണ്ട് പുഷ്പ നേടിയത്.
വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രാപ്രദേശിൽ നിന്നും തെലുങ്കാനയിൽ നിന്നും മാത്രം പുഷ്പ 22 മുതൽ 24 കോടി വരെ നേടുമെന്നാണ് കണക്കുകൂട്ടലുകൾ.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ വില്ലൻ വേഷമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.
250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിച്ചത്. പി. ആർ. ഒ ആതിര ദിൽജിത്ത്.
Content Highlights : Pushpa First day Collection Worldwide Box Office, Allu Arjun, Fahadh Faasil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..