പുഷ്പയിൽ അല്ലു അർജുൻ | ഫോട്ടോ: www.facebook.com/AlluArjun
തെലുങ്ക് സിനിമാനിര്‍മാതാക്കളുടെ സമരത്തെ തുടര്‍ന്ന് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിര്‍ത്തി വച്ചു. പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. നടന്‍മാരുടെ ഉയര്‍ന്ന പ്രതിഫലം, നിര്‍മാണ് ചെലവ്, ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ നിര്‍മിക്കുന്ന മൈത്രി മൂവീസും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിയത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിനിമയുടെ സംവിധായകന്‍ സുകുമാര്‍ പറഞ്ഞു. സിനിമ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും സമരം തുടരുന്നതിനാല്‍ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം നിര്‍മാതാക്കള്‍ക്ക് വലിയ ബാധ്യതയായി മാറുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 ലാണ് പുഷ്പ ആദ്യഭാഗം റിലീസ് ചെയ്തത്. രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയ ചിത്രം 365 കോടി വരുമാനം നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ല്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Pushpa 2 shooting on hold, Telugu Producers Strike, allu arjun, Sukumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..