Purusha Pretham
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും' ആവാസ വ്യൂഹ'വും അണിയിച്ചൊരുക്കിയ ടീമിന്റെ പുതിയ ചിത്രമായ 'പുരുഷ പ്രേത'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 24 മുതല്‍ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ സ്ട്രീം ചെയ്യും. ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്സാണ്ടറും ദര്‍ശന രാജേന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രന്‍, മാല പാര്‍വതി എന്നിവരും സിനിമയിലുണ്ട്.
മനു തൊടുപുഴയുടെ കഥയാണ് 'പുരുഷ പ്രേതം' എന്ന സിനിമയാകുന്നത്. സെബാസ്റ്റ്യന്‍ എന്ന ധീരനും നിരവധി ആരാധകരുമുള്ള സബ് ഇന്‍സ്പെക്ടര്‍ ആണ് കേന്ദ്രകഥാപാത്രം. സെബാസ്റ്റ്യന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തെ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ എല്ലാവര്‍ക്കും വിശ്വാസമാണ്. ഒരു അജ്ഞാത മൃതദേഹം കാണാതാകുന്നതോട് കൂടിയാണ് സെബാസ്റ്റ്യന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ തുടങ്ങുന്നത്. പിന്നീട് സെബാസ്റ്റ്യന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും തിരിച്ചറിയലുകളുമാണ് സിനിമയുടെ പ്രമേയം.
അജിത് ഹരിദാസ് ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്യുന്നത് കൃഷാന്ദ് ആണ്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടന്‍ പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിന്റെ നിര്‍മാണ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ജെയിംസ് ഏലിയ, സഞ്ജു ശിവറാം, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, മനോജ് കാന, സുര്‍ജിത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശര്‍മ്മ, സുധ സുമിത്രന്‍, നിഖില്‍ പ്രഭാകര്‍, ശ്രീനാഥ് ബാബു, അര്‍ച്ചന സുരേഷ്, ശ്രീജിത്ത് ബാബു, പൂജ മോഹന്‍രാജ്, ഷിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ഗോപന്‍ മങ്ങാട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlights: Purusha Pretham trailer releases on Sony Liv March 24 K krishand devaki rajendran jagadeesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..