പ്രതിഷേധിച്ചാല്‍ പണമില്ല; 'ലൈഗര്‍' സിനിമയുടെ പരാജയ വിവാദത്തില്‍ വീണ്ടും പുരി ജഗന്നാഥ്‌


Puri Jagannadh, Liger

'ലൈഗര്‍' സിനിമയുടെ പരാജയത്തിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥും വിതരണക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു.. ആഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം കടുത്ത വിമര്‍ശനവും പരാജയവുമാണ് ഏറ്റുവാങ്ങിയത്. വിജയ് ദേവേരക്കൊണ്ടയും അനന്യ പാണ്ഡെയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയുടെ പരാജയത്തെ തുടര്‍ന്ന് വിതരണക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. നിര്‍മാതാക്കള്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും തങ്ങള്‍ കടുത്ത നഷ്ടത്തിലാണെന്നുമാണ് വിതരണക്കാരുടെ വാദം. ഒക്ടോബര്‍ 27 ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ പുരി ജഗന്നാഥിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് വിതരണക്കാര്‍. അതിനിടെ പുരി ജഗന്നാഥിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രതിഷേധിക്കുന്നവര്‍ക്ക് പണം നല്‍കില്ലെന്നാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.നിങ്ങള്‍ പ്രതിഷേധിച്ചോളൂ. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ പണം നല്‍കില്ല. അല്ലാത്തവര്‍ക്ക് നല്‍കും. എന്റെ മുന്‍കാല ഹിറ്റുകളില്‍ നിന്ന് എനിക്ക് ഇനിയും ഒരുപാട് വരുമാനം ലഭിക്കാനുണ്ട്.

എന്നെ ഭീഷണിപ്പെടുത്തുകയാണോ? ഞാന്‍ ആര്‍ക്കും പണം നല്‍കാനില്ല. എന്നിട്ടും ഇപ്പോഴും പണം കൊടുത്തു കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്- ശബ്ദസന്ദേശത്തില്‍ പറയുന്നു.

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്ത് പോയ വിവാദങ്ങള്‍ക്കിടയിലും പുരി ജഗന്നാഥുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് രമ്യതയിലെത്താനാണ് ഒരു കൂട്ടം വിതരണക്കാര്‍ ശ്രമിക്കുന്നത്.

Content Highlights: Puri Jagannadh's leaked audio call with Liger distributors Vijay deverakonda Ananya Pandey Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented