മറ്റൊരു കാറുമായി കൂട്ടിയിടിച്ച ജീപ്പ് പാഞ്ഞുകയറി, 'തേരേ ബിനാ' ​ഗായകൻ നിർവെയറിന് ദാരുണാന്ത്യം


നിർവെയറിന്റെ മരണം മെൽബണിലെ ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

നിർവെയർ സിം​ഗ് | ഫോട്ടോ: www.facebook.com/NirvairOfficial/photos

പ്രശസ്ത പഞ്ചാബി ​ഗായകൻ നിർവെയർ സിം​ഗ് ആസ്ട്രേലിയയിലെ മെൽബണിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മൈ ടേൺ എന്ന ആൽബത്തിലെ തേരേ ബിനാ എന്ന ​ഗാനമാണ് നിർവെയറിനെ ശ്രദ്ധേയനാക്കിയത്.

നിയന്ത്രണംവിട്ട ഒരു കാർ ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിയുടെ ശക്തിയിൽ ​ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നിർവെയറിന്റെ മരണം മെൽബണിലെ ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ​ഗാനങ്ങൾ. ഇതിൽ ഹിക്ക് തോക് കേ ​ഗുർലേ അക്തറുമായി ചേർന്നാണ് നിർമിച്ചത്.

Content Highlights: Punjabi singer Nirvair Singh dies in car crash, Nirvair Singh songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented