പഞ്ചാബി ​ഗായകൻ അൽഫാസിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി, ​ഗുരുതര പരിക്ക്


അൽഫാസ് ഐ.സി.യുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

അൽഫാസ് | ഫോട്ടോ: www.facebook.com/itsAlfaaz/photos

മൊഹാലി: പഞ്ചാബി ​ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. ഇതിനിടെ വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി തനിക്ക് തരാനുള്ള പണത്തെച്ചൊല്ലി വാക്കുതർക്കം ആരംഭിച്ചു. ഹോട്ടൽ ഉടമയോട് സംസാരിച്ച് പരിഹാരമുണ്ടാക്കിത്തരാൻ ഇയാൾ അൽഫാസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അൽഫാസ് ഇതിന് വിസമ്മതിച്ചു.ഇതോടെ ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അൽഫാസിനെ ഇടിച്ചിടുകയും ചെയ്തു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ​ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൽഫാസ് ഐ.സി.യുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

'പുട്ട് ജാട്ട് ദാ', റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. അമൻജോത് സിങ് പൻവാർ എന്നാണ് യഥാർത്ഥ പേര്. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം 'ജാട്ട് എയർവേസി'ൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Punjabi Singer Alfaaz Attacked In Mohali, Yo Yo Honey Singh asks fans to pray for him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented