വിവാഹേതരബന്ധം; സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി, പ്രതികള്‍ അറസ്റ്റില്‍


കശ്മീര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് രവീന്ദര്‍ സംശയിച്ചിരുന്നു.

-

ഉത്തരാഖണ്ഡില്‍ പഞ്ചാബി സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. വിവാഹേതരബന്ധം സംശയിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പഞ്ചാബി സീരിയല്‍ നടിയായ അനിത സിംഗ് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗ്, സുഹൃത്ത് കുല്‍ദീപ് എന്നിവരെ പേലീസ് അറസ്റ്റ് ചെയ്തു.

കശ്മീര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് രവീന്ദര്‍ സംശയിച്ചിരുന്നു. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ മുമ്പ് അഭിനയത്തില്‍ കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈക്കു പോകാന്‍ അനിത ഭര്‍ത്താവിനോട് അനുവാദം ചോദിച്ചിരുന്നു. മുംബൈയില്‍ തന്റെ സുഹൃത്ത് കുല്‍ദീപിന് പരിചയക്കാരുണ്ടെന്നും അവരെ കുല്‍ദീപ് തന്നെ പരിചയപ്പെടുത്തിത്തരുമെന്നും രവീന്ദര്‍ പറഞ്ഞു. നടിയെ ഇക്കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ പഞ്ചാബില്‍ നിന്നും നൈനിറ്റാള്‍ വരെ ഒന്നിച്ച് യാത്ര ചെയ്തു. അതിനിടയില്‍ മയക്കുമരുന്ന് കലര്‍ത്തിയ ചായ നടിക്ക് നല്‍കി. നടി അബോധാവസ്ഥയിലെന്നു കണ്ട് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് കത്തിച്ചു.

പൊതുസ്ഥലത്ത് കത്തിച്ചാമ്പലായ ശരീരം പോലീസ് യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൃതശരീരം കയറ്റിക്കൊണ്ടുപോയ കാറും അതിന്റെ ഉടമസ്ഥനെയും കണ്ടുപിടിക്കാനായി. വിശദമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented