'​ഗന്ധദ ​ഗുഡി' വിജയിക്കണം; പുനീതിന്റെ അവസാന ചിത്രത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തി ഭാര്യ


പുനീത് ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുണ്ടായിരുന്നുവെന്ന് മുഖ്യപൂജാരി സൂര്യനാരായണ ഭട്ട് പറഞ്ഞു. 

പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി, ​‘ഗന്ദാഡ ഗുഡി’യുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ashwinipuneeth.rajkumar/photos

മൈസൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘​ഗന്ധദ ​ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി. വെള്ളിയാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദർശനം നടത്തിയത്. സിനിമയുടെ സംവിധായകൻ അമോഗവർഷയും ഒപ്പമുണ്ടായിരുന്നു.

‘​ഗന്ധദ ​ഗുഡി’യിൽ അഭിനയിക്കാൻ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുണ്ടായിരുന്നുവെന്ന് മുഖ്യപൂജാരി സൂര്യനാരായണ ഭട്ട് പറഞ്ഞു.



നിമിഷാംബ ക്ഷേത്രത്തിലെ ദർശനത്തിനുശേഷമാണ് അശ്വിനി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയത്. ഭർത്താവിന്റെ അവസാന സിനിമയുടെ വിജയത്തിനുവേണ്ടി പ്രാർഥിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്ന് അശ്വിനി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Content Highlights: puneeth's wife ashwini visited temples for the success of gandhada gudi, puneeth rajkumar last film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented