പുനീത് രാജ്കുമാർ, നാഗമ്മയ്ക്കൊപ്പം പുനീത്
സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പു, പുനീത് രാജ് കുമാര്‍ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ക്ക് ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയാഘാതമായിരുന്നു പുനീതിന്റെ ജീവന് കൊണ്ടു പോയത്. പ്രിയനടന്റെ വിയോഗത്തെക്കുറിച്ച് അറിയാത്ത ഒരാള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്. അത് മറ്റാരുമല്ല പുനീതിന്റെ പിതൃസഹോദരിയായ നാഗമ്മ.
നടന് രാജ്കുമാറിന്റെ സഹോദരിയായ നാഗമ്മയ്ക്ക് ഇപ്പോള്‍ 90 വയസ്സായി. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ്. പുനീത് മരിച്ച വിവരം മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബാംഗങ്ങള്‍ നാഗമ്മയെ അറിയിച്ചിട്ടില്ല.നാഗമ്മയ്ക്ക് അത് താങ്ങാനാകില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാം.
'നാഗമ്മയ്ക്ക് അപ്പു പ്രിയപ്പെട്ടവനായിരുന്നു. കുട്ടിക്കാലത്തെല്ലാം നാഗമ്മയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്.ഗഞ്ജനൂരിലെ കുടുംബവീട്ടില്‍ നാഗമ്മയെ കാണാന്‍ ഇടയ്ക്കിടെ പുനീത് വരുമായിരുന്നു. അവര്‍ തമ്മില്‍ തീവ്രമായ ആത്മബന്ധമുണ്ടായിരുന്നു. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞാല്‍ നാഗമ്മ അതിജീവിക്കുകയില്ല. അതുകൊണ്ട് ആര്‍ക്കും അത് തുറന്ന് പറയാനുള്ള ധൈര്യമില്ല. ഇടയ്ക്കിടെ അപ്പു എവിടെ എന്ന് ചോദിക്കും. വിദേശത്ത് സിനിമാചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്ന് കള്ളം പറയുകയും ചെയ്യും. പുനീതിന്റെ സിനിമകള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അവര്‍ സന്തോഷവതിയാകും. പുനീതിന്റെ സഹോദരന് രാഘവേന്ദ്ര രാജ്കുമാറിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി. അത് പോലും നാഗമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എങ്ങിനെയാണ് മരണവാര്‍ത്ത തുറന്ന് പറയാനാകുക'- പുനീതിന്റെ ഒരു കുടുംബാംഗം പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര് അന്തരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുനീതിന്റെ അവസാന ചിത്രമായ ജെയിംസ് ഇന്ന് റിലീസിനെത്തുകയാണ്. ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. ഒരു സൈനികന്റെ വേഷത്തിലാണ് പുനീത് ചിത്രത്തിലെത്തുന്നത്.
Content Highlights: Puneeth Rajkumar's Aunt Nagamma is Unaware of Actor's Death, James Movie Release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..