ജെയിംസ് പോസ്റ്റർ
സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പു, പുനീത് രാജ് കുമാര്‍ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ക്ക് ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയാഘാതമായിരുന്നു പുനീതിന്റെ ജീവന്‍ കൊണ്ടു പോയത്. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ജയിംസ്. സിനിമാ പ്രേമികള്‍ സ്നേഹത്തോടെ അപ്പുവെന്ന് വിളിക്കുന്ന പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന അവസാന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അപ്പുവിന്റെ അവസാന ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്. പുനീത് രാജ്കുമാര്‍ ചിത്രം നാലായിരത്തിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഒരാഴ്ചത്തേയ്ക്ക് മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
ചേതന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചേതന്‍ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കുന്ന മാസ് എന്റര്‍ടെയ്നറാണ്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്.
പ്രിയ ആനന്ദ്, അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍. ശരത്കുമാര്‍, ഹരീഷ് പേരടി, തിലക് ശേഖർ, മുകേഷ് ഋഷി, ആദിത്യ മേനോന്‍, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ജെയിംസി'ല്‍ അഭിനയിക്കുന്നുണ്ട്. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. കിഷോര്‍ പതികൊണ്ടയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം.
എന്തായാലും 'ജെയിംസ്' ചിത്രം ഏറ്റെടുത്ത് അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്കുമാര്‍. നാല്‍പ്പത്തിയാറാം വയസില്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പുനീതിനെ മരണം കവരുകയായിരുന്നു. 2021 ഒക്ടോബര്‍ 29നാണ് പുനീത് രാജ്കുമാർ മരിച്ചത്. കരളത്തില്‍ E 4 എന്റര്‍ടെന്‍മെന്‍സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlights: Puneeth Rajkumar Last Movie James to Release in March 27, Puneeth Rajkumar Films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..