Puneeth
അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്തിറങ്ങി. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ മാസ് എന്റർടെയ്നറാണ്. ചേതൻ കുമാർ ആണ് സംവിധാനം.
പുനീതിന്റെ ജന്മദിനമായ മാർച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു പാട്ടും ആക്ഷൻ സീക്വൻസും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ മരണം സംഭവിക്കുന്നത്. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് ചിത്രത്തിൽ പുനീതിന് ശബ്ദം നൽകിയത്.
സോളോ റിലീസായാകും ജെയിംസ് കർണാടകയിൽ റിലീസിനെത്തുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. താരത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു.
പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുനീതിന്റെ സഹോദരൻമാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.
2021 ഒക്ടോബർ 29ന് ഹൃദയാഘാതം മൂലമായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വിയോഗം. 46കാരനായ പുനീതിന്റെ മരണം കന്നഡ സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.
Content Highlights : Puneeth Rajkumar Last Movie James Teaser out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..