വിനോദ വ്യവസായ രംഗത്തെ 'ന്യൂ നോർമൽ'


ഷാജൻ സി കുമാർ

കോവിഡ് മഹാമാരിക്കാലത്തു പരക്കെ പറഞ്ഞുകേട്ട 'ന്യൂ നോർമൽ' എന്ന ആശയം വിവിധ വ്യവസായ രംഗങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത് എന്നറിയാനുള്ള ഒരു യാത്രയാണ് ഇവിടെ ഞങ്ങൾ തുടങ്ങിവെക്കുന്നത്‌. വിനോദ വ്യവസായ രംഗത്ത് കടന്നുവന്നിട്ടുള്ള പുതുപ്രവണതകളെകുറിച്ചുള്ളതാണ് അതിൽ ആദ്യത്തേത്. 

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന കവാടം ഫോട്ടോ മാതൃഭൂമി

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നാണ് അന്വേഷണം തുടങ്ങുന്നത്‌. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 1960-ൽ ഇന്ത്യ ഗവൺമെന്റ് പൂനെയിലെ പ്രഭാത് സ്റ്റുഡിയോയിൽ സ്ഥാപിച്ചതാണ്. പ്രഭാത് സ്റ്റുഡിയോ ചലച്ചിത്രനിർമ്മാണരംഗത്ത് തുടക്കക്കാരായിരുന്നു. അവർ 1933-ൽ കോലാപ്പൂരിൽനിന്ന് പൂനെയിലേക്ക് സ്റ്റുഡിയോകൾ മാറ്റി. പ്രഭാതത്തിന്റെ പഴയ സ്റ്റുഡിയോകൾ ഇപ്പോൾ പൈതൃക ഘടനകളാണ്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് ലോകത്തിലെ ഏറ്റവും പഴയതും പ്രവർത്തിക്കുന്നതുമായ ഫിലിം ഷൂട്ടിംഗ് സ്റ്റുഡിയോകളെ അടുത്തറിയാനുള്ള അവസരം കിട്ടുന്നു.

മലയാളികളായ സയ്യിദ് റബീഹാഷ്മി ആണ് രജിസ്ട്രാർ, ജിജോയ് പി ആർ ഡീനും.

ജിജോയ്

"പഠനം ഓൺലൈനിലേക്കു ചേക്കേറി എന്നത് തന്നെയാണ് പ്രധാനമായി സംഭവിച്ച മാറ്റം. എന്നാലും പ്രായോഗിക പരിശീലന പാഠങ്ങൾ നന്നായി ചെയ്തുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നും ഇക്കാലത്തു കുറെ ഓൺലൈൻ ഷോർട് കോഴ്സുകൾ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണു ശ്രദ്ധേയം. പ്രശസ്തരായ ആളുകളുടെ ക്ലാസുകൾ ഓൺലൈനിൽ ഒരുക്കുവാൻ ഞങ്ങൾക്കായിട്ടുണ്ട്. അതിലൊന്നാണ് എ ആർ റഹ്‌മാൻ ലണ്ടനിൽനിന്ന് എടുത്ത സംഗീത സംവിധാനത്തെക്കുറിച്ചുള്ള ക്ലാസ്സ്‌. ഞങ്ങളുടെ ചെയർമാൻ ശേഖർ കപൂർ നേരിട്ട് ഇടപെട്ടു ഒരുക്കിയതാണ് ഈ ക്ലാസ്സ്‌.

"ഒ.ടി.ടി.പ്ലാറ്റുഫോമുകളുടെ വരവോടെ വിനോദ വ്യവസായ രംഗത്ത് ഒരുപാട് നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചെലവ് കുറഞ്ഞ രീതിയിൽ നല്ല സിനിമകൾ നിർമ്മിക്കാം എന്നായിട്ടുണ്ട്. ഇതുകൊണ്ടു കൂടിയാകാം കുടുംബങ്ങളിലെ പുരുഷാധിപത്യം കുറഞ്ഞു വന്നിട്ടുണ്ട്! പണ്ടൊക്കെ അച്ഛൻറെ സൗകര്യം നോക്കിയാണ് നമ്മളൊക്കെ സിനിമ കാണാൻ പോയിരുന്നത്! ഇന്നിപ്പോൾ കുടുംബത്തിൽ ആർക്കു വേണമെങ്കിലും അവരവരുടെ ഇഷ്ടസിനിമകൾ കാണാനുള്ള അവസരം ഉണ്ട്.

"അനിമേഷൻ, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) എന്നിവയിലും പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നത് മെറ്റാവേഴ്സ് കാലമാണ്. വിനോദ വ്യവസായ രംഗത്തെ ഭാവി ഇങ്ങനെയൊക്കെയാണെങ്കിലും സർഗ്ഗാത്മകതയെ പ്രാത്സാഹിപ്പിക്കുകയാണ് നാം ചെയ്യേണ്ട പ്രധാന കാര്യം." ജിജോയ് പി.ആർ. പറഞ്ഞു.

അടുത്ത കാലത്തു പുറത്തിറങ്ങിയ 'ജയ് ഭീം' സിനിമയിൽ അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് അതിൽ അഭിനയിക്കാനുള്ള അവസരം ജിജോയ്ക്കു കിട്ടിയത്. വിനോദ വ്യവസായ രംഗവുമായി അടുത്ത ബന്ധം പുലർത്തുന്നതുകൊണ്ടുതന്നെ അവിടെ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളെ കുറിച്ച് പഠിക്കാനും അത് വിദ്ധാർത്ഥികൾക്കു പറഞ്ഞുകൊടുക്കാനും കഴിയുന്നു എന്ന സംതൃപ്തി ജിജോയ് പ്രകടിപ്പിച്ചു.

സയ്യിദ് റബീഹാഷ്മി.

"ഒ.ടി.ടി. പ്ലാറ്റുഫോമുകൾ വിനോദ വ്യവസായ രംഗത്തെ പാറ്റേൺ പാടെ മാറ്റിയിട്ടുണ്ട്. സിനിമകൾ തീയേറ്ററുകളിൽ പോയി കാണുന്നവരുടെ എണ്ണം കുറഞ്ഞു. കുട്ടികളെല്ലാം അവക്കിഷ്ടപ്പെട്ട ഉള്ളടക്കങ്ങൾ തിരഞ്ഞുപിടിച്ച്, അവർക്കിഷ്ടമുള്ള സമയങ്ങളിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ക്യാമ്പസിൽ ഞങ്ങളൊരുക്കുന്ന പൊതു പ്രദർശന പരിപാടികളിലെ പങ്കാളിത്തം കുറഞ്ഞുവരുന്നുണ്ട്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് അക്കാഡമിക് കൌൺസിൽ ആണ്.

"വിനോദ വ്യവസായ രംഗത്തെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ വരുത്താൻ പ്രത്യേകം ശ്രമിക്കാറുണ്ട്. അതിനുവേണ്ടി പ്രത്യേകം ശില്പശാലകൽ സംഘടിപ്പിക്കാറും ഉണ്ട്. സർഗ്ഗാത്മകതയിൽ പുതിയ തലമുറയും പഴയ തലമുറയും ഒപ്പത്തിനൊപ്പം നിൽക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പതിയ തലമുറ സാങ്കേതികമായി കുറച്ചുകൂടി മിടുക്കു നേടിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്", സയ്യിദ് റബീഹാഷ്മി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ് സയ്യിദ് റബീഹാഷ്മി. ഇപ്പോൾ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) രജിസ്ട്രാർ ആണ്.

"മാറ്റങ്ങൾ അനിവാര്യമാണ്. ഒ.ടി.ടി. പ്ലാറ്റുഫോമുകൾ വിവിധങ്ങളായ രീതികളിൽ വിനോദ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ചെറുതും വലുതുമായ ഇത്തരം പരിപാടികൾ ആളുകൾ ആസ്വദിക്കുന്നുമുണ്ട്. നല്ല തിരക്കഥകൾ ഉണ്ടെങ്കിൽ ആർക്കും ചെലവ് ചുരുക്കി സിനിമ എടുക്കാൻ സാധിക്കുന്ന ഒരവസ്ഥ വന്നിട്ടുണ്ട്", ഡോ. മിലിന്ദ് ദാംലെ പറഞ്ഞു.

മിലിന്ദ് ദാംലെ

മിലിന്ദ് ദാംലെ 2004-ൽ സിനിമയിലും ടിവി എഡിറ്റിംഗിലും പ്രാവീണ്യം നേടിയ ഒരു FTII പൂർവ്വ വിദ്യാർത്ഥിയാണ്. അദ്ദേഹം എഴുതി എഡിറ്റ് ചെയ്ത ഡിപ്ലോമ ചിത്രമായ ദ്വിജ 2005-ൽ ദേശീയ അവാർഡ് നേടി. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 32 സിനിമകൾ നിർമ്മിക്കുന്ന UNDP FTII പ്ലാനിംഗ് കമ്മീഷൻ പ്രോജക്റ്റ് "ഫിലിംസ് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ്" യുടെ കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഹരീഷ് കെ എം.

"ഡിജിറ്റൽ വന്നതിനു ശേഷം ശബ്ധ സങ്കലനത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നമ്മൾ ചെയ്ത കാര്യങ്ങൾ അപ്പപ്പോൾ കേൾക്കുകയും അതിൽ വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യാൻ സാധിക്കുന്നു. സ്റ്റോറേജിന് പരിമിതികൾ ഇല്ലാതായി. ഹാർഡ്‍ ഡിസ്ക്കുകൾ നിറക്കുകയെ വേണ്ടു. പക്ഷെ ഇതിലൊക്കെ ഒരു കുഴപ്പവും ഉണ്ട്. റീടേക്കുകൾ കൂടി കൂടി വരുന്നു. പെർഫെക്ഷൻ ആണ് ലക്ഷ്യം. പുതിയ സാങ്കേതികവിദ്യകൾ പലതും വന്നിട്ടുണ്ട്.എന്നാൽ ബേസിക്സ് റിമൈൻസ് ദി സെയിം!", ഹരീഷ് കെ എം, സൗണ്ട് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസർ പറഞ്ഞു.

മെറ്റാവേഴ്സ് വന്നു കഴിഞ്ഞു. വിനോദ വ്യവസായ രംഗത്ത് അത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളെ ഉറ്റുനോക്കുകയാണ് എല്ലാവരും. സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും കൈകോർത്തുപിടിക്കുന്ന ഈ അവസരത്തിനൊത്തുയരുവാൻ നമ്മുടെ പാഠശാലകൾക്കു കഴിയും എന്നാണ് അതിൻ്റെ സാരഥികൾ ആണയിട്ടു പറയുന്നത്.

Content Highlights: Pune Film Institute New Normal concept OTT Platforms Covid Pandemic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented