ഹ്രസ്വചിത്രത്തിൽ നിന്ന്, സംവിധായകൻ മനു ജോൺ
പൊതുശൗചാലയങ്ങളിലെ അശ്ലീല വരകൾക്ക് പിന്നിലെ മനഃശാസ്ത്രം വിശകലനം ചെയ്യുന്ന ‘പബ്ളിക് ടോയിലറ്റ്’ എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ആളുകൾ അവർക്ക് കാണേണ്ടതെന്തോ അതായിരിക്കും എല്ലായിടത്തും കാണുക എന്ന നിരീക്ഷണത്തിലൂടെ ആരംഭിച്ച്, കലയ്ക്ക് ലോകത്തെ തന്നെ മാറ്റാനാകുമെന്ന സന്ദേശത്തിലൂടെ നാലുമിനിറ്റ് ദൈർഘ്യമുള്ള ചിത്രം അവസാനിക്കുന്നു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന കോട്ടയത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്നാണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
കോട്ടയം തെള്ളകം സ്വദേശിയും കാരിത്താസ് ആശുപത്രിയിലെ പി.ആർ.ഒ.യുമായ മനു ജോണാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്
സത്യജിത് സത്യന് എഡിറ്റിങ്ങും ജയദേവ് ഡി. സംഗീതവും നിർവഹിച്ച ചിത്രത്തിൽ എബി വർഗീസ്, രാജി, യേശുദാസ്, വിപിൻ സാം, മിലന് ജോഷ്വ എന്നിവർ അഭിനയിക്കുന്നു. ഡി.ഒ.പി. - സ്റ്റീവ് ബെഞ്ചമിൻ
ഹൃസ്വചിത്രം കാണാം-
Content Highlights : Public Toilet Malayalam Short Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..