ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'. ഫെബ്രുവരി 24-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ടീനേജ് ലൗ സ്റ്റോറി എന്നതിന് പുറമെ ഗൗരവപൂര്‍ണമായ ഒരു വിഷയം കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജി. ശൈലേഷ്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
'ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രം കണ്ടിറങ്ങിയതിന് ശേഷമാണ് ഞാന്‍ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആല്‍ഫ്രഡ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ജനങ്ങളോട് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാര്‍ ആയിരിക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പുറമേ നിന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ലക്ഷണങ്ങള്‍ ഉള്ള ചില അസുഖങ്ങള്‍ ഉണ്ട്. അത്തരത്തില്‍ Delusional Pregnancy (ഭ്രമാത്മക ഗര്‍ഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.
പക്ഷേ, പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിര്‍മിച്ചെടുക്കുന്നത്. എന്നാല്‍ ഈ ചിത്രം അവിടെ വേറിട്ട് നില്‍ക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടര്‍ സ്‌കെച്ച് ഇതില്‍ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്‌സണാലിറ്റി ഡിസോര്‍ഡറാണ് ആ കുട്ടിക്ക് ഉള്ളത്.
കാമുകനുമായുള്ള ജീവിതത്തില്‍ ആ കുട്ടിയുടെ വാശി പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോള്‍ അവര്‍ അത് എങ്ങനെ എടുക്കണമെന്ന് മനസിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങള്‍ക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാല്‍ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡന്‍ പ്രതിഭാസമായ 'ഡിനയല്‍' വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും ഈ സിനിമ കാണണം', -ജി. ശൈലേഷ്യ പറഞ്ഞു.
ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് 'ഓ മൈ ഡാര്‍ലിംഗ്' നിര്‍മിച്ചിരിക്കുന്നത്. മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: psychologist about oh my darling movie starring anikha and melvin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..