ബീമാപള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ, മാലികിലെ രംഗം
തിരുവനന്തപുരം: മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന സിനിമയ്ക്കെതിരേ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. 2009-ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു.
പി.ഡി.പി. സംസ്ഥാന വൈസ് ചെയര്മാന് വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ തുടര്‍പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്കാരിക സമിതി ആലോചിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത മാലിക്കില്‍ റമദാ പള്ളിയുടെ പരിസരത്താണ് ചിത്രത്തിന്റെ കഥ പറയുന്നത്. ബീമാപള്ളി സംഭവുമായി സിനിമയ്ക്കുള്ള സാമ്യം ചിത്രം ഇറങ്ങിയത് മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. ചരിത്രസംഭവത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാരോപിച്ച് ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് മഹേഷ് നാരായണന് വ്യക്തമാക്കി.
Content Highlights: Protest against Malik Movie, Beemapally cultural association, Mahesh Narayanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..