-
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. ദിവസവേതനക്കാരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. ഈ അവസരത്തില്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനില്‍ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. മലയാള സിനിമയിലെ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് ബാദുഷ ചെയ്ത പുണ്യപ്രവൃത്തിയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചത്.
ഷാജി പട്ടിക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
*ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്*
_പ്രിയ മെമ്പര്‍മാര്‍ക്ക് -_
പ്രിയമുള്ളവരേ,
വലിയ ലോകത്തിന്റെ വിശാലതയില്‍ നിന്നും മനുഷ്യന് അവന്റെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളിലേക്കും, ചിലര്‍ അവനവനിലേക്ക് തന്നെയും ഒതുങ്ങുന്ന അത്യന്തം ദു:ഖകരമായ ഒരു അവസ്ഥയിലാണ് നാം ഇന്ന്.
എത്ര നാള് ഈ അവസ്ഥ തുടരും എന്നും പറയാന്‍ കഴിയില്ല.
ഇങ്ങനെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവരില് നാളേയ്ക്ക് കരുതലുള്ളവരും, നാളെ എന്നത് ചോദ്യച്ചിഹ്നമായി മുന്നിലുള്ളവരും ഉണ്ട്. നമ്മുടെ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനില്‍ തന്നെ ,കുറേയേറെയായി വര്ക്കില്ലാത്തവരും ഉണ്ട്.
അവരെ സംബന്ധിച്ചിടത്തോളം കൂനിന്മേല് കുരു എന്ന പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുള്ളത്, നമ്മുടെ പ്രിയ സഹോദരന് ബാദുഷ അത്തരം കുറച്ച് പേരെ കണ്ടെത്തി തന്നാലാവുന്ന ഒരു സാമ്പത്തിക സഹായം ചെയ്തിരിക്കുന്നു.
കുറച്ച് പേര്‍ക്ക് ഞാന്‍ മുഖേനയും, മറ്റു ചിലര്‍ക്ക് സുധന് പേരൂര്‍ക്കട മുഖേനയും സഹായമെത്തി.കുറേയധികം പേര് സഹായം ലഭിച്ചതായി വിളിച്ചറിയിച്ചു. ആരുടേയും പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാദുഷ ആഗ്രഹിക്കാത്തത് കൊണ്ടു തന്നെ അതിവിടെ പറയുന്നുമില്ല.
സത്യത്തില്‍ സന്തോഷമാണ് അത് കേട്ടപ്പോള്‍. ഇത്തരം ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ സഹജീവി സ്നേഹത്തിന്റെ പേരില്‍ മനസ്സ് കാണിച്ച പ്രിയപ്പെട്ട ബാദുഷ, നിങ്ങള്‍ക്ക് സര്വ്വശക്തന് സകല അനുഗ്രഹങ്ങളും ചൊരിയട്ടെ, ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. വിശുദ്ധ ഗ്രന്ഥം പറയും പോലെ, നിങ്ങളുടെ യശസ്സും സമ്പത്തും ഉയരട്ടെ, അതുവഴി ഒട്ടനവധിപ്പേരെ ഇനിയും സഹായിക്കാന്‍ കഴിയട്ടെ, മറ്റുള്ളവര്‍ക്കും ഇതൊരു മാതൃകയാവട്ടെ, എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റേയും, എന്റേയും നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നു.
പ്രാര്‍ത്ഥനയോടെ,
സ്നേഹത്തോടെ,
*ഷാജി പട്ടിക്കര*
Content Highlights : Production controller Badusha Financial Aid to FEFKA Members Covid 19 Lock down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..