കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കള്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച വൈകീട്ട് നടക്കും. അതിന് ശേഷം തുടര്‍ നടപടിയിലേക്ക് പോകുമെന്നും നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'മാന്യമായി പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

ഷൂട്ടിങ് സംബന്ധിച്ചുണ്ടാക്കിയ രേഖകള്‍ ഫിലിം ചേമ്പറില്‍ സമര്‍പ്പിച്ചതാണ്. അതില്‍ ഒരിക്കലും തിരുത്ത് വരുത്താന്‍ സാധിക്കുകയില്ല. തിരുത്തി എന്ന ആരോപണം തെറ്റാണ്. തികച്ചും അനാവശ്യമായ ഒരു പ്രശ്‌നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്. അമ്മയുമായുള്ള ബന്ധത്തില്‍ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാല്‍ അത് പുറത്ത് വിടാത്തത് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ വേണ്ടിയാണ്'- നിര്‍മാതാക്കള്‍ പറഞ്ഞു.

Content Highlights: Producers on shane nigam controversy, producers awaiting for AMMA executive committee's decision