'ഹൈ വോൾട്ടേജ് തിരക്കഥ കയ്യിലുണ്ട്, പിന്നെന്തിന് കെ.ജി.എഫിനെ പേടിക്കണം?' -പുഷ്പ 2 നിർമാതാവ്


ആദ്യ ഭാ​ഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാംഭാ​ഗത്തിനും പശ്ചാത്തലമാവുക എന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പുഷ്പയിൽ അല്ലു അർജുൻ | ഫോട്ടോ: www.facebook.com/AlluArjun/photos

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ-ഫഹദ് ഫാസിൽ- സുകുമാർ ടീം ഒന്നിക്കുന്ന പുഷ്പ 2. കെ.ജി.എഫ് ചാപ്റ്റർ 2-ന്റെ ബോക്സ് ഓഫീസ് വിജയത്തേ തുടർന്ന് സംവിധായകനും തിരക്കഥാകൃത്തുമായ സുകുമാർ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്താനായി ചിത്രീകരണം നിർത്തിയത് വാർത്തയായിരുന്നു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവായ വൈ. രവിശങ്കർ.

പുറത്തുവന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഹൈ വോൾട്ടേജ് അനുഭവം സാധ്യമാക്കുന്ന തിരക്കഥയാണ് കൈയിലുള്ളതെന്നും അങ്ങനെയുള്ളപ്പോൾ എന്തിനാണതിൽ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ.ജി.എഫ് -2 പുഷ്പയെ ബാധിക്കില്ല. സുകുമാർ നേരത്തേ തയ്യാറാക്കിയ തിരക്കഥയിൽ ഒരു മാറ്റവുമുണ്ടാവില്ല. വളരെ മനോഹരമായിത്തന്നെ അദ്ദേഹമത് ചിത്രീകരിക്കും. ലൊക്കേഷനുകൾ തേടാൻ ഒന്നൊന്നര മാസമെടുക്കും. ആദ്യ ഭാ​ഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാംഭാ​ഗത്തിനും പശ്ചാത്തലമാവുക എന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ആദ്യഭാ​ഗത്തേക്കാൾ ത്രസിപ്പിക്കുന്ന സംഘട്ടനരം​ഗങ്ങളാകും പുഷ്പ രണ്ടാം ഭാ​ഗത്തിലുണ്ടാവുക. വലിയ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നത്. പുഷ്പ-ദ റൈസിന്റെ പ്രചാരണവേളയിൽ രണ്ടാം ഭാ​ഗത്തേക്കുറിച്ച് വലിയ പ്രതീക്ഷയാണ് നായകനായ അല്ലു അർജുനും പ്രകടിപ്പിച്ചിരുന്നത്. രണ്ടാം ഭാ​ഗത്തിൽ ആദ്യഭാ​ഗത്തേക്കാൾ അധികം പലതുമുണ്ടാവും എന്നാണ് അദ്ദേഹം പറഞ്ഞത്.

ആര്യ 2 എന്ന ചിത്രത്തിനുശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച ചിത്രത്തിൽ രശ്മിക മന്ദന്നയായിരുന്നു നായിക. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ​ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പരാജ് എന്ന രക്തചന്ദനക്കടത്തുകാരനായി അല്ലു അർജുൻ എത്തിയ ചിത്രം ഇന്ത്യയെമ്പാടും ബോക്സ്ഓഫീസിൽ വൻ ഹിറ്റായിരുന്നു. പുഷ്പക്ക് പിന്നാലെ കെ.ജി.എഫ്-2ന്റെ ഹിന്ദി മൊഴിമാറ്റപ്പതിപ്പും ഉത്തരേന്ത്യയിൽ വൻ വിജയമായത് ബോളിവുഡിനെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.

Content Highlights: Pushpa 2 Script Change, Producer Y Ravishankar, Huge Success of KGF 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented