Ranjith Manambarakkat
സാമൂഹിക മാധ്യമങ്ങളുടെ 'റിവ്യൂ പ്രോസസിന്' വിധേയമാകാത്ത മേഖലകള്‍ ചുരുക്കമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിലയിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്ന മേഖല സിനിമയാണ്. തിയേറ്ററുകളിലെത്തി ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ സിനിമയുടെ റിവ്യൂ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. ഇത്തരത്തില്‍ ആദ്യ പകുതി മാത്രം കണ്ടു പങ്കുവയ്ക്കുന്ന റിവ്യൂ പല ചിത്രങ്ങളെയും സാരമായി ബാധിക്കാറുണ്ട്.
ആദ്യ പകുതി മാത്രം കണ്ട് പങ്കു വയ്ക്കുന്ന റിവ്യൂ നല്ല സിനിമകളെ പോലും തകര്‍ക്കുമെന്ന് നിര്‍മ്മാതാവ് രഞ്ജിത്ത് മണമ്പ്രക്കാട്ട് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പൊതു താത്പര്യം കണക്കാക്കാതെ പങ്കു വയ്ക്കുന്ന തീര്‍ത്തും വ്യക്തിഗതമായ റിവ്യൂ മികച്ച ചിത്രങ്ങളെ പോലും സാരമായി ബാധിയ്ക്കും. സിനിമ മുഴുവന്‍ കണ്ടു തീര്‍ക്കാതെ നെഗറ്റീവ് റിവ്യൂ പറയുന്നത് ശരിയായ പ്രവണതയല്ല. ചിലപ്പോള്‍ രണ്ടാം പകുതിയില്‍ ആയിരിക്കും സിനിമയുടെ കഥാഗതി തന്നെ മാറുന്നത്. കോവിഡ് കഴിഞ്ഞതോടെ പ്രേക്ഷകര്‍ റിവ്യൂ നോക്കി മാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതി കണ്ടു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യ പകുതി മാത്രം കണ്ട് മോശം റിവ്യൂ നല്‍കുന്നത് മികച്ച സിനിമകള്‍ക്ക് പോലും കാഴ്ചക്കാര്‍ ഇല്ലാതാക്കുന്നു.
സിനിമാ വ്യവസായത്തെ ഇത് സാരമായി ബാധിക്കും. തല്ലിക്കെടുത്താന്‍ എളുപ്പമാണ്. ഏതൊരു മേഖലയേയും വളര്‍ത്തിയെടുക്കാനാണ് പ്രയാസം. സിനിമകള്‍ക്ക് ശ്വസിക്കാന്‍ സമയം നല്‍കുക. ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തത് മറ്റൊരാള്‍ക്ക് ഇഷ്ടമായിക്കൂടാ എന്നില്ല. അതുകൊണ്ട് തന്നെ പൊതുഅഭിപ്രായമാണ് കണക്കാക്കേണ്ടത്. ആദ്യ പകുതി മാത്രം കണ്ട് മോശം റിവ്യൂ പങ്കുവയ്ക്കുന്നത് ഒരു തരത്തില്‍ ഒരു ബിസിനസാണ്. നെഗറ്റീവ് അഭിപ്രായങ്ങള്ക്കാണെല്ലോ എപ്പോഴും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുക. ഓരോ സിനിമയ്ക്കു പിന്നിലും നിരവധി ആളുകളുടെ കഷ്ടപ്പാടുണ്ട്. ഇത്തരത്തില്‍ സിനിമ മുഴുവന്‍ കാണാതെ പങ്കു വയ്ക്കുന്ന നെഗറ്റീവ് റിവ്യൂ അവരുടെ പ്രയത്നത്തെയാണ് തകര്‍ക്കുന്നത്- രഞ്ജിത്ത് മണമ്പ്രക്കാട്ട് പറയുന്നു
Content Highlights: producer ranjith manambrakat on negative reviews
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..