ഒരു ​ഗുരുതരാവസ്ഥയുമില്ല, അഞ്ച് ദിവസത്തിനുശേഷം വിഷ്ണുവെത്തും -'വെടിക്കെട്ട്' നിർമാതാവ്


കഴിഞ്ഞദിവസം രാത്രിയാണ് വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരിക്കേറ്റത്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ | ഫോട്ടോ: ജെഫിൻ ബിജോയ് ‌| മാതൃഭൂമി

ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ സംഭവത്തിൽ പുതിയ വിവരങ്ങളുമായി നിർമാതാക്കളിലൊരാളായ എൻ.എം. ബാദുഷ. വിഷ്ണുവിന്റെ ആരോ​ഗ്യനിലയിൽ യാതൊരു ​ഗുരുതരാവസ്ഥയും ഇല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

"സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ "വെടിക്കെട്ട്" ആരംഭിക്കും". എൻ.എം. ബാദുഷ കുറിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരിക്കേറ്റത്. വിഷ്ണുവും നടൻ ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: NM Badusha, Vishnu Unnikrishnan Injury, Vedikkettu Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented