ചെമ്മാട്ടെ പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് സിനിമയിലെത്തിയ ചെമ്മാടൻ; രസകരമായ കുറിപ്പുമായി നിർമാതാവ്


എനിക്ക് ആശ്ചര്യമായത് വിനീത് ശ്രീനിവാസൻ ആയാലും പ്രണവ് മോഹൻലാൽ ആയാലും  കലൂരിലുള്ള അവന്റെ വാടക വീട്ടിൽ വരുന്ന എല്ലാവരെയും ഒരേപോലെ ഒരേ രീതിയിലുള്ള ആതിഥേയ മര്യാദയിൽ കാണാനുള്ള കഴിവാണ്.

ഷാഫി ചെമ്മാട് | ഫോട്ടോ: www.facebook.com/shafi.chemmad.948/photos

മലയാളത്തിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രൊജക്റ്റ് ഡിസൈനറുമായ ഷാഫി ചെമ്മാടിനേക്കുറിച്ച് നിർമാതാവ് ജോളി ജോസഫ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. റോഷൻ ചിറ്റൂർ എന്ന ആശാൻ കൊണ്ടുവന്ന ഒട്ടും തലക്കനമില്ലാത്ത ശിഷ്യൻ എന്നാണ് അദ്ദേഹം ഷാഫിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാഫി ഉടൻ തന്നെ നിർമാതാവിന്റെ കുപ്പായം ധരിക്കുമെന്നും ജോളി ജോസഫ് എഴുതി. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

സിനിമാലോകം വിജയിക്കപ്പെട്ട താരങ്ങളുടേതും സംവിധായകരുടേതും മാത്രമാണ്. തിരശീലയിൽ മിന്നിത്തെളിയുന്ന താരങ്ങളുടെ വർണപ്പകിട്ടുകൾ മാത്രമേ കാണികൾ ഓർത്തിരിക്കുകയുള്ളൂ ... ഒരു സിനിമയുടെ പിന്നിൽ ചോരനീരാക്കി പണിയെടുക്കുന്ന പിന്നണിയാളുകളെ കുറിച്ചറിയാൻ ആരും മെനക്കിടാറില്ല . കാശുമുടക്കിയ നിർമാതാക്കൾ വരെ പിന്നിലാണ് ...! രാപ്പകൽ കഷ്ടപ്പെട്ട് പ്രവർത്തിച്ച് കഴിവുകൾ പ്രകടിപ്പിച്ച് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ മുൻനിരയിലേക്കെത്തിയ ഒരു ചെറുപ്പക്കാരൻ മലയാള സിനിമാ-പിന്നണി -ലോകത്തുണ്ട് , പേര് ഷാഫി ചെമ്മാട് അഥവാ ഞങ്ങളുടെ ചെമ്മാടൻ!എന്റെ അടുത്ത സുഹൃത്തും നിർമാതാവും പ്രൊഡക്ഷൻ കോൺട്രോളറുമായ റോഷൻ ചിറ്റൂരാണ്‌ മലപ്പുറത്തുള്ള ചെമ്മാട് എന്ന ഗ്രാമത്തിലെ പച്ചക്കറി കച്ചവടക്കാരനായ ഷാഫിയെ ഷാജൂൺ കാര്യാൽ - ഗിരീഷ് പുത്തഞ്ചേരി - മോഹൻലാൽ കോംബോയുടെ 'വടക്കും നാഥൻ' എന്ന സിനിമയിൽ പ്രീ പ്രൊഡക്ഷൻ വേണ്ടിയുള്ള ' പ്രൊഡക്ഷൻ ബോയ് ' എന്ന ജോലിയിലേക്ക്, അഥവാ മലയാള ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവന്നത് ...! അവിടെനിന്നാണ് ഒരു സിനിമയുടെ ആദ്യഘട്ട പ്രവർത്തി പരിചയം കൊണ്ട് ഷാഫി ഇന്നത്തെ നിലയിലേക്കുയർന്നത്. ഞാൻ നിർമിച്ച് ബിജു വർക്കി സംവിധാനം ചെയ്ത 'ചന്ദ്രനിലേക്കൊരു വഴി ' എന്ന സിനിമയുടെ പ്രൊഡക്ഷന്റെ കാര്യങ്ങൾ കിറുകൃത്യമായി നോക്കിയത് ആശാനും ശിഷ്യനുമായിരുന്നു !

റോഷൻ എന്ന ആശാൻ കൊണ്ടുവന്ന ഒട്ടും തന്നെ തലക്കനമില്ലാത്ത ഈ ശിഷ്യൻ മാനേജർ, എക്സിക്യൂട്ടീവ്, കൺട്രോളർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, പ്രൊജക്റ്റ് ഡിസൈനർ എന്നീ തസ്തികകളിൽ ഏകദേശം പതിനെട്ട് വർഷങ്ങൾകൊണ്ട് 84 ഓളം സിനിമകൾ പൂർത്തിയാക്കുകയും വിനീത് ശ്രീനിവാസൻ അൺലിമിറ്റഡ് കമ്പനി ഉൾപ്പടെ പല നിർമാതാക്കളുടെയും സംവിധായകരുടെയും വിശ്വസ്തനാവുകയും ചെയ്തു. ചെമ്മാടൻ പണിയെടുത്ത എണ്ണം പറഞ്ഞ കുറെ സിനിമകൾ ഓർമയിൽ നിന്നുമെഴുതുന്നു. കുറെയധികം വിട്ടുപോയിട്ടുണ്ട് ക്ഷമിക്കുക !

ഫേസ് ഓഫ് ഫേസ് ലെസ്സ്, ഉല്ലാസം, തട്ടാശ്ശേരിക്കൂട്ടം, തെക്കൻ കല്ല് കേസ്, വിശുദ്ധ മെജോ, ഹൃദയം, അരവിന്ദന്റെ അതിഥികൾ, ആനന്ദം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അനാർക്കലി, പാപ്പി അപ്പച്ചാ, ക്രേസി ഗോപാലൻ, തട്ടത്തിൻ മറയത്ത്, മലർവാടി ആർട്സ് ക്ലബ്, മകന്റെ അച്ഛൻ, മുല്ല, നീലത്താമര, എൽസമ്മ എന്ന ആൺകുട്ടി, ഏഴ് സുന്ദരരാത്രികൾ, പാസഞ്ചർ, വർഷം, അർജുനൻ സാക്ഷി, റെഡ് വൈൻ, വിലാപങ്ങൾക്കപ്പുറം, ഹോംലി മീൽസ്, തിര (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ) കക്ഷി :അമ്മിണിപ്പിള്ള ( പ്രൊജക്റ്റ് ഡിസൈനർ )... ചെയ്യുന്ന സിനിമകൾക്കപ്പുറം കലൂർ സ്റ്റേഡിയത്തിന് ചുറ്റും വട്ടം കറങ്ങുന്ന ഒരുപാട് സിനിമാ 'ഭ്രാന്തന്മാരുടെ ', ഊണിനായാലും ഉറക്കത്തിനായാലും ആശാകേന്ദ്രമാണ് രണ്ടു മക്കളുടെ പിതാവായ ഷാഫി. തന്നാൽ കഴിയുംവിധം പല സിനിമകളിലേക്കും പലരെയും കയറ്റിവിടുന്ന പതിവ് ഇപ്പോഴും തുടരുന്നു.

എനിക്ക് ആശ്ചര്യമായത് വിനീത് ശ്രീനിവാസൻ ആയാലും പ്രണവ് മോഹൻലാൽ ആയാലും കലൂരിലുള്ള അവന്റെ വാടക വീട്ടിൽ വരുന്ന എല്ലാവരെയും ഒരേപോലെ ഒരേ രീതിയിലുള്ള ആതിഥേയ മര്യാദയിൽ കാണാനുള്ള കഴിവാണ്. ഞാനും അവന്റെ അടുക്കളയിലെ കൈപ്പുണ്യവും കുസൃതികളും പലപ്പോഴും അനുഭവിച്ചവനാണ്. പലർക്കും അറിയാത്ത ചെമ്മാടന്റെ ഹോബി പക്ഷികളെ വളർത്തി പരിശീലിപ്പിക്കുക എന്നതാണ്. അവന്റെ നാട്ടിൽ ഏകദേശം അറുപതില്പരം പക്ഷികൾ ഉണ്ടെങ്കിലും കൊച്ചിയിൽ ഊണിലും ഉറക്കത്തിലും അവന്റെ കൂട്ട് എന്റെയും ചെങ്ങായികൂടിയായ, ഉമ്മവെച്ച് സ്നേഹിക്കുന്ന 'ടുട്ടു ' എന്ന ചക്കര കിളിയാണ് ....!

മൂന്നാല് സിനിമകളിൽ കുഞ്ഞുവേഷങ്ങൾ എനിക്ക് തന്ന ഈ കുഞ്ഞനിയൻ ഭീകരൻ വിളിച്ചാൽ ഇടംവലം നോക്കാതെ എന്നും ഞാനവന്റെ കൂടെയുണ്ടാകും ! ഷാഫിയുടെ തനി-ഭീകര രൂപങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ... നിർമാതാവും പ്രൊഡക്ഷൻ കോൺട്രോളറുമായ ബാദുഷയുടെ നേതൃത്വത്തിലുള്ള ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അസോസിയേഷനിലെ എക്സ്ക്യൂട്ടീവ് മെമ്പറായി അടുത്ത കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പടച്ചോന്റെ കൃപകൊണ്ട് അടുത്ത് തന്നെ നിർമാതാവിന്റെ കുപ്പായം ധരിക്കും , തീർച്ച ! പത്തു തലയുള്ള ഞങ്ങളുടെ സ്വന്തം ചെമ്മാടന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു.

Content Highlights: producer jolly joseph about shafi chemmad, oru thekkan thallu case, neelathamara movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented