നടന്മാർ കോടികളുടെ വാഹനങ്ങൾ വാങ്ങുന്നു, നിർമാതാവ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നു -സജി നന്ത്യാട്ട്‌


ഒ.ടി.ടി. ഇന്ത്യൻ സിനിമയ്ക്ക് തന്നെ ശാപമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 

സജി നന്ത്യാട്ട്‌ | ഫോട്ടോ: www.facebook.com/Sajinanthiyattu/photos

ഒ.ടി.ടി. ഇന്ത്യന്‍ സിനിമയ്ക്ക് ശാപമാണെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറിൽ വന്ന നിർമാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്നും സജി നന്ത്യാട്ട്‌ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷൻ തിയേറ്ററിൽ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ​ഗുണകരമാകുമെന്ന് കരുതിയ ഒ.ടി.ടിയിൽ ആകെ പോകുന്നത് ബി​ഗ് ബജറ്റ് പടങ്ങൾ മാത്രമാണ്. ഓ.ടി.ടി. ഇന്ത്യൻ സിനിമയ്ക്ക് തന്നെ ശാപമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

"താരങ്ങൾ കോടാനുകോടി രൂപ സമ്പാദിക്കുകയാണ്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങൾ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെൻസിൽ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച് നടന്മാർ പണം വാങ്ങുന്ന രീതി മലയാള സിനിമയിൽ പണ്ടേയില്ല. പ്രേംനസീറിനേപ്പോലെയുള്ള ആളുകൾ പടം പരാജയപ്പെട്ടാൽ ആ നിർമാതാവിന് അടുത്ത സിനിമ ഫ്രീയായി ചെയ്തുകൊടുക്കും. അങ്ങനെയുള്ളവരെ ആരാധിച്ചുപോവും".

കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. അതിൽ വെറും ആറ് സിനിമയാണ് മുതൽമുടക്ക് തിരികെ പിടിച്ചത്. ഇത് പ്രേക്ഷകരുടെ കുഴപ്പമല്ല. നല്ല സിനിമയ്ക്ക് ആളില്ലെന്നതാണ് മലയാളസിനിമയുടെ പ്രതിസന്ധി. ഇപ്പോഴിറങ്ങിയ പടങ്ങളുടെ അവസ്ഥ നോക്കൂ. 30 ദിവസം കഴിയുമ്പോൾ സിനിമ ഒ.ടി.ടിയിൽ കിട്ടും. ആവറേജ് സിനിമയ്ക്ക് ഒ.ടി.ടി. റൈറ്റ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: producer film chamber secretary saji nanthiyattu about ott, ott release

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented