വടക്കുംനാഥന്‍, നസ്രാണി, ഓര്‍മ്മ മാത്രം, സോപാനം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും വ്യവസായിയുമായ എം.രാജന്‍ ദോഹ (തളിപ്പറമ്പ് മൊട്ടമ്മല്‍ രാജന്‍)- രജിതാ രാജന്‍ ദമ്പതികളുടെ മകള്‍ ഡോ. രേഷ്മ വിവാഹിതയായി. കൊച്ചി,  ഇടപ്പള്ളി, കേണല്‍ രാജീവ് നാലി- ജയാ മന്നാലി ദമ്പതികളുടെ മകന്‍ ഡോ.അനൂപാണ് വരന്‍. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 

ഗുരുവായൂര്‍ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചു നടന്ന സ്വീകരണ ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 
പ്രശസ്ത സംവിധായകന്‍ ജോഷി, മന്ത്രി എം.വി.ഗോവിന്ദന്‍, മേജര്‍ രവി, പൊലീസ് മേധാവി ഐ.ജി.വിജയന്‍, ജയരാജ് വാര്യര്‍, സംവിധായകന്‍ കെ.പി.വ്യാസന്‍, നിര്‍മ്മാതാവ് അഡ്വ.ചന്ദ്രശേഖരന്‍, നഹാസ് എം.ഹസന്‍, ഗായിക സയനോര, സെവന്‍ ആര്‍ട്ട്‌സ് മോഹന്‍, സഞ്ജു വൈക്കം,
തുടങ്ങിയവര്‍ തുടങ്ങിയവര്‍ വിവാഹ വിരുന്നില്‍ പങ്കെടുത്തു.

Content Highlights: Producer Doha Rajan's daughter Dr Reshma ties knot