വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുറത്തിറക്കിയ ഈ പുസ്തകം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മിസ് വേള്‍ഡ് വിജയത്തിന് ശേഷം 2002 ല്‍ തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. വിജയ് തനിക്ക് ഒരു ഉദാഹരണമായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. 

''വിജയ് ഏറെ വിനയമുള്ള ഒരാളായിരുന്നു. അദ്ദേഹം ആരാധകരോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കരുതലും എന്നില്‍ വല്ലാത്ത മതിപ്പുണ്ടാക്കി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് ടെലിവിഷന്‍ സീരീസായ ക്വാണ്ടിക്കോയുടെ ചിത്രീകരണത്തിനായി ഞാന്‍ അമേരിക്കയിലേക്ക് പോയി. ഉച്ചയ്ക്ക് ആഹാരം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുറച്ച് ആളുകള്‍ എനിക്കൊപ്പം ചിത്രമെടുക്കാന്‍ വന്നു. ആ സമയത്ത് എന്റെ മനസ്സിലേക്ക് കടന്നു വന്നത് വിജയ് ആയിരുന്നു. എന്റെ ആദ്യത്തെ സഹതാരം. ആരാധകരോട് പെരുമാറുന്നതില്‍ അദ്ദേഹം എനിക്ക് മാതൃകയായിരുന്നു. ഇന്നും അതെന്റെ മനസ്സില്‍ അങ്ങനെ തന്നെയുണ്ട്''- പ്രിയങ്ക കുറിച്ചു. 

Content Highlights: Priyanka Chopra writes about Vijay, in her book unfinished, Thamizhan movie