Priyanka Chopraജെയിംസ് ബോണ്ടിന്റെ അടുത്ത സിനിമയില്‍ പ്രിയങ്കാ ചോപ്ര അഭിനയിച്ചേക്കുമെന്ന്  റിപ്പോര്‍ട്ടുകള്‍. നായകനായ ജയിംസ് ബോണ്ടിനെ ആര് അവതരിപ്പിക്കുമെന്നതിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ഡ്രാമിയന്‍ ല്യൂയിസ്, ടോം ഹാര്‍ഡി, ടോം ഹിഡില്‍ സ്റ്റണ്‍, ഇഡ്രിസ് എല്‍ബ തുടങ്ങിവരെയാണ് ബോണ്ടിന്റെ വേഷത്തിന് പരിഗണിക്കുന്നത്. അതിനിടെയാണ് പ്രിയങ്ക ബോണ്ടില്‍ വേഷമിടുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. 

അവസരം ലഭിക്കുകയാണെങ്കില്‍ ബോണ്ടിന്റെ ചിത്രത്തില്‍ വേഷമിടാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ക്വാണ്ടിക്കോ എന്ന ടെലിവിഷന്‍ സീരീസിലൂടെ പ്രിയങ്കാ ചോപ്ര അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയാണ്. 

തന്റെ ആദ്യത്തെ ഹോളിവുഡ് സിനിമയായ ബേ വാച്ചിന്റെ തിരക്കിലാണ് പ്രിയങ്കയിപ്പോള്‍.