പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം രംഗത്ത്., അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് പ്രിയങ്കയെ 'ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്‌നേഹമോ? എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.ആഗോളതലത്തില്‍ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

ലേഖനം പുറത്തുവന്നതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

nickyanka

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോള്‍ അതിയായ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങള്‍ അലട്ടില്ലെന്നും നടി പറഞ്ഞു. എന്നാല്‍ നിക്കിന്റെ സഹോദരനും അദ്ദേഹത്തിന്റെ കാമുകിയുമായ സോഫി ടര്‍ണെറും ലേഖനത്തെ എതിര്‍ത്ത് ട്വീറ്റ് ചെയ്തു.

nickyanka

പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ നിരവധി വാര്‍ത്തളാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'നിക്ക് ജോണ്‍സ് താങ്ങള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'. തുടങ്ങി ആയിരത്തോളം വാക്കുകളിലും ബന്ധത്തിന്റെ ചതിയെക്കുറിച്ചാണ് വിവരിക്കുന്നത്.പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനും പറയുന്നുണ്ട്.

' പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്നു പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക കുതന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?'. ലേഖനത്തില്‍ പറയുന്നു

പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തു.

priyanka

Content Highlights : priyanka chopra nick jonas wedding article calling their relationship as fraudulent Nickyanka, cut article controversy, bollywood actors reacts to article defame priyanka chopra