93-ാമത് ഓസ്കര് നാമനിര്‍ദേശ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും ചേര്‍ന്ന് പുറത്ത് വിടും. മാര്‍ച്ച് 15 നാണ് പട്ടിക പുറത്ത് വിടുന്നത്.
പ്രിയങ്ക തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.
''ഹേ അക്കാദമി, ഓസ്കര് നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്കര് നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്''- പ്രിയങ്ക കുറിച്ചു.
Who's excited for #OscarNoms? Join @priyankachopra and @nickjonas here on Monday at 5:19am PDT. https://t.co/axeDbjyuI8 pic.twitter.com/hZh1KZx3Oy
— The Academy (@TheAcademy) March 11, 2021
366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന് മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി.
കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ആഞ്ജലീസില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. ഫെബ്രുവരി 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന നിബന്ധനയും വച്ചിരുന്നു. മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് വോട്ടിങ് നടന്നത്.
Content Highlights: priyanka Chopra, Nick Jonas to announce Oscar nominations on Monday