പുറത്തിറങ്ങി 20 വർഷങ്ങൾക്കിപ്പുറവും ആരാധകർ ആഘോഷിക്കുന്ന ബോളിവുഡ് ചിത്രമാണ് 2001-ൽ ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദിൽ ചാഹ്താ ഹേ. ആമിർ ഖാൻ, അക്ഷയ് ഖന്ന, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. ചിത്രം പ്രദർശനത്തിനെത്തി 20 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്‍ ഫർഹാൻ അക്തര്‍.

ഇത്തവണ സ്‍ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയിട്ടുള്ളതാണ് ഫർഹാൻ അക്തറിന്റെ സിനിമ. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ നായികമാരായെത്തുന്നത്. മൂവരും ആ​ദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജീ ലെ സരാ എന്നാണ് സിനിമയുടെ പേര്. ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. സോയാ അക്തറുമായി ചേര്‍ന്നാണ് ഫർഹാൻ അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഷാറൂഖ് ഖാനും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തി 2011-ൽ പുറത്തിറങ്ങിയ ഡോൺ ആണ് ഫർഹാൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. തൂഫാൻ ആണ് ഫർഹാൻ  നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Content Highlights : Priyanka Chopra Katrina Kaif and Alia Bhatt In Farhan Akhtar Directorial Jee Le Zaraa