ബോളിവുഡും കടന്ന് ഹോളിവുഡ് എത്തി നില്‍ക്കുകയാണ് മുന്‍ ലോകസുന്ദരി കൂടിയായ പ്രിയങ്ക ചോപ്ര. പ്രിയങ്ക തന്റെ അഭിനയം തുടങ്ങിയത് വിജയ്  നായകനായ തമിഴനിലൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. താന്‍ ഒരു കട്ട വിജയ് ഫാന്‍ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് പ്രിയങ്ക തന്റെ ആദ്യ നായകനോടുള്ള ആരാധന വ്യക്തമാക്കിയത്. വിജയുമായി വീണ്ടും അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ തീര്‍ച്ചയായും ചെയ്യുമെന്നും പ്രിയങ്ക അറിയിച്ചു.

 

priyanka chopra

2002 ലാണ് വിജയ് പ്രിയങ്ക ചോപ്ര ജോഡികള്‍ ഒന്നിച്ച്  മജിത് സംവിധാനം ചെയ്ത തമിഴന്‍ റിലീസ് ചെയ്തത്. ​