കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്കയുടെ അപേക്ഷ.

എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ  നല്‍കാമോ?- പ്രിയങ്ക ചോദിക്കുന്നു.

ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്കയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേര്‍ രംഗത്ത് വന്നു. ഇത് രണ്ടാഴ്ച മുന്‍പ് ചെയ്തിരുന്നുവെങ്കില്‍ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നുവെന്നും. പ്രിയങ്ക ഇന്നാണോ ഉറക്കം ഉണര്‍ന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 

മാതൃരാജ്യത്തിന് വേണ്ടി ഇത്രയും ചെയ്തത് തികച്ചും അഭിനന്ദനീയമാണെന്ന് അനുകൂലിക്കുന്നവര്‍ കുറിച്ചു.

Content Highlights: Priyanka Chopra appeals to US President Joe Biden for help Covid Crisis