ഷൂട്ടിങ് സ്ഥലത്തുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു. അമേരിക്കല്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയുടെ സെറ്റില്‍ വെച്ചാണ് പ്രിയങ്കയ്ക്ക് അകപടം സംഭവിച്ചത്.

സംഘട്ടനരംഗത്തില്‍ അഭിനയിക്കുന്നതിനിടെ കാൽ വഴുതി വീണ പ്രിയങ്കയുടെ നെറ്റി തറയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്ക് ഗുരുതരമല്ലെന്നും ചികിസ്തയ്ക്കുശേഷം പ്രിയങ്ക ആശുപത്രി വിട്ടെന്നും ഉടനെ തന്നെ ക്വാണ്ടിക്കോയുടെ സെറ്റില്‍ തിരികെയെത്തുമെന്നും പ്രിയങ്കയോട്ടു അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.