വൗവ് സിനിമാസിന്റെ ബാനറിൽ ആന്റണി സോണി സംവിധാനം ചെയ്ത് ഷറഫുദ്ധീൻ, നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന 'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമക്കകത്തും പുറത്തുമുള്ള  പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സന്തോഷ് തൃവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ആണ്. 'കെയർ ഓഫ് സൈറ ഭാനു' എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ഷറഫുദ്ധീൻ, നൈല ഉഷ കൂടാതെ അപർണ ദാസ് , അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

priyan ottathilanu

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം അഭയകുമാർ കെയും, അനിൽ കുര്യനും ചേർന്ന് ചെയ്തിരിക്കുന്നു. ഛായഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ. എഡിറ്റർ ജോയൽ കവി. അഭയകുമാർ കെ യും, പ്രജീഷ് പ്രേമും എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ ആണ്.

john paul

Content highlights :priyan ottathilanu malayalam movie shoot begin starring sharafudheen nyla usha