പ്രിയംവദ കൃഷ്ണൻ
ലാസി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വി.എം ലത്തീഫ് നിര്‍മിച്ച് സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപര്‍ണ ഐ.പി.എസ്. സാദിഖ് സുധി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് സംസ്ഥാന പുരസ്‌കാര ജേതാവ് പ്രിയംവദയാണ്. കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
വിനോദ് കോവൂര്‍, നീനാ കുറുപ്പ്, ബിനോയ്, അഖില്‍ പ്രഭാകര്‍, ഡിസ്‌നി ജെയിംസ്, പ്രകാശ് പയ്യാനിക്കല്‍, സതീഷ് അമ്പാടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് 18ന് വൈകിട്ട് നാലിന് നടക്കുമെന്ന് നിര്‍മാതാവ് വി എം ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേജര്‍ രവി, ഒമര്‍ ലുലു, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാര്‍ത്തിക് പ്രസാദ്, ലച്ചു അന്ന രാജന്‍ ഡയാന എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്യും.
ഛായാഗ്രാഹകന്‍ ക്രിസ്റ്റി ജോര്‍ജും പശ്ചാത്തല സംഗീതം തേജ് മെര്‍വിനുമാണ്. ലാസി എന്റര്‍ടൈന്‍മെന്റിന്റെ രണ്ടാമത്തെ സിനിമ 'തേപ്പ്' ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും. വിനോദ് കോവൂരാണ് മുഖ്യവേഷത്തില്‍. വാര്‍ത്താസമ്മേളനത്തില്‍ സാദിഖ് നെല്ലിയോട്ട്, വിനോദ് കോവൂര്‍, തേജ് മെര്‍വിന്‍ എന്നിവരും പങ്കെടുത്തു.
Content Highlights: priyamvada krishnan new crime thriller movie, Aparna IPS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..