Priyadarshanമോഹന്‍ലാലിന്റെ ഒപ്പത്തിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ തമിഴിലേയ്ക്ക്. കരുണാനിധി കുടുംബത്തിലെ ഇളമുറക്കാരന്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തില്‍ നായകന്‍. ഉദയനിധി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മൂട്ടിയെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കിയും പൃഥ്വിരാജിനെ നായകനാക്കിയും ചിത്രങ്ങള്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് പ്രിയന്‍ എന്ന് നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, അതെല്ലാം പ്രിയന്‍ തന്നെ നിഷഷേധിക്കുകയും ചെയ്തിരുന്നു.

സില സമയങ്കളിലായിരുന്നു പ്രിയന്‍ അവസാനമായി സംവിധാനം ചെയ്ത തമിഴ് ചിത്രം. അതിന് മുന്‍പ് പൊയി സൊല്ല പോരും എന്ന ചിത്രം നിര്‍മിക്കുകയും ചെയ്തു. പ്രകാശ് രാജിനെ നായകനാക്കി ഒരുക്കിയ കാഞ്ചീവരം നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിരുന്നു. ചിന്നമണിക്കുയിലേ, ഗോപുര വാസലിലെ എന്നിവയാണ് പ്രിയന്റെ മറ്റ് തമിഴ് ചിത്രങ്ങള്‍.